ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലൈസന്‍സുള്ള 16 മരുന്ന് വാങ്ങാന്‍ അനുമതി
ന്യൂ ഡൽഹി :ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലൈസന്‍സുള്ള കടകളില്‍നിന്ന് 16 മരുന്ന് വാങ്ങാന്‍ അനുമതി നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം . പാരസെറ്റമോള്‍ 500എംജി അടക്കമുള്ള മരുന്നുകളെ ‘ഷെഡ്യൂള്‍ കെ’യില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്ന്, ചില മൗത്ത് വാഷുകള്‍, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകള്‍, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്, ക്രീം രൂപത്തിലുള്ള വേദനസംഹാരികള്‍ എന്നിവയുള്‍പ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക. അഞ്ചുദിവസംവരെ ചികിത്സ ആവശ്യമുള്ള മരുന്നുകള്‍മാത്രമേ ഇത്തരത്തില്‍ വാങ്ങാനാകൂ.
