ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് സൗദി
യുഎഇ :സൗദിയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈ മാസം പതിനഞ്ച് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സയമത്ത് പുറം ജോലികൾ ചെയ്യിപ്പിക്കുന്നതിന് വിലക്ക് നിലനിൽക്കും. സെപ്തംബര്‍ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിയമം പ്രഖ്യാപിച്ചത്. മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വേനൽചൂട് കടുത്ത സാഹചര്യത്തിലാണ് നടപടി. തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിലേൽക്കുന്ന നിലയിൽ ജോലിയെടുപ്പിക്കുന്നതിനാണ് വിലക്ക്.
