ഫുലാനികളുടെ ആക്രമണം: പ്രാർത്ഥനയോടെ ആയിരക്കണക്കിന് ക്രൈസ്തവര്‍
അബൂജ: മുസ്ലിം ഗോത്ര വിഭാഗമായ ഫുലാനി തീവ്രവാദികളുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയും, വിവിധ ക്രിസ്തീയ സമൂഹങ്ങളുടെ നേതാക്കളും ജോസ് നഗരത്തിലെ റ്വാങ് പാം ടൗൺഷിപ്പ് സ്റ്റേഡിയത്തിൽ പ്രാർത്ഥനക്കായി ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികൾ ഒരുമിച്ചുകൂടി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മിഷ്ണറിമാർ എപ്രകാരമാണ് അവിടേയ്ക്ക് സുവിശേഷം എത്തിച്ചതെന്ന് ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ നേഷൻസ് എന്ന സമൂഹത്തിന്റെ അധ്യക്ഷൻ ആമോസ് മോസോ വിവരിച്ചു. 2023ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം സമാധാനപരമായ ഭരണ കൈമാറ്റത്തിനു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു . പ്ലേറ്റോ സംസ്ഥാനത്തെ ഗവർണറും, നിയമനിർമ്മാണ സഭയുടെ സ്പീക്കറും പ്രാർത്ഥന സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
