സുഡാനിൽ പള്ളിയുടെ കെട്ടിടങ്ങൾ പൊളിക്കുമെന്ന് കോടതി ഉത്തരവ്
സുഡാൻ : ഒംദുർമാനിലെ സുഡാൻ പ്രെസ്‌ബിറ്റീരിയൻ ഇവാഞ്ചലിക്കൽ ചർച്ചിന്റെ (എസ്‌പിഇസി) ഉടമസ്ഥതയിലുള്ള 2000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വസ്തുവകകൾ പൊളിക്കുന്നതിന് കോടതി അനുമതി നൽകി. പള്ളി കെട്ടിടത്തോട് ചേർന്ന് മൂന്ന് മെഡിക്കൽ ക്ലിനിക്കുകൾ, രണ്ട് ലബോറട്ടറികൾ, ഒരു ഫാർമസി, ഒരു കട എന്നിവ പൊളിക്കുവാൻ ആണ് ഉത്തരവ്. ഇ ങ്ങനെ ഒരു നടപടി അനുവദിച്ചാൽ, കുടുംബങ്ങൾക്കും ബിസിനസ്സുകൾക്കും ഇത് ഒരു ദുരന്തമായിരിക്കും. സഭയെ സംബന്ധിച്ചിടത്തോളം വലിയ ഒരു നഷ്ട്ടം തന്നെയാണ് ഉണ്ടാകാൻ പോകാത്ത എന്ന് CSW കൂടാതെ ക്രിസ്ത്യൻ സമൂഹം അധികാരികളാൽ നേരിടേണ്ടിവരുന്ന ഭീഷണിയും വിവേചനവും ഈ ഒരു പ്രവൃത്തിയിലൂടെ തങ്ങൾക്ക് മനസിലാകുന്നു എന്ന് കൂട്ടിച്ചേർത്തു . തീരുമാനത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല, പ്രധാന ഹോസ്പിറ്റലിന് കുറുകെ ഒംദുർമാനിലെ ഒരു പ്രധാന സ്ഥലത്താണ് പ്രോപ്പർട്ടികൾ ഉള്ളതെന്നും അവയ്ക്ക് കാര്യമായ സാമ്പത്തിക മൂല്യമുണ്ടെന്നും CSW പറഞ്ഞു.
