മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികൻ കൊല്ലപ്പെട്ട നിലയില്‍
ടിജുവാന : അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസ് സാൽഡാന (57) യുടെ മൃതദേഹം കണ്ടെത്തിയത്. ടിജുവാനയിൽ നിന്ന് ഏകദേശം 30 മൈൽ കിഴക്കുള്ള ടെക്കേറ്റിലെ വിശുദ്ധ യൂദാതദേവൂസ് ഇടവക വികാരിയായും പ്രാദേശിക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായി സേവനം ചെയ്യുകയായിരിന്നു അദ്ദേഹം. ടെക്കേറ്റിന്റെ പ്രാന്തപ്രദേശത്ത് വൈദികന്റെ മൃതദേഹം മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
