ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ അടുത്ത പ്രസിഡന്റ്
ദുബായ്: ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പ്രെസിഡന്റായി സ്ഥാനമേൽക്കും . അന്തരിച്ച സഹോദരൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിൻഗാമിയായി 61 കാരനായ നേതാവ് രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകും. ഫെഡറൽ സുപ്രീം കൗൺസിൽ ആണ്
പ്രെഖ്യാപനം നടത്തിയത്. അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്. നവംബർ 2004 മുതൽ, അബുദാബിയുടെ 17-ാമത്തെ ഭരണാധികാരിയും ആയിരിക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ യു.എ.ഇ പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പിന് അർഹത നേടുന്നതിന് മുമ്പ് അഞ്ച് വർഷത്തേക്ക് അധികാരത്തിൽ തുടരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുഎഇ ഭരണാധികാരികളും പങ്കെടുത്തു.
