മിശ്രവിവാഹത്തിന് തടസമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
ന്യൂഡല്‍ഹി:വ്യത്യസ്ത വിശ്വാസങ്ങളില്‍പെടുന്നവര്‍ക്ക് നിയമപരമായ പ്രായം എത്തുമ്പോള്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ തടസമില്ലെന്നും അതില്‍ ലവ് ജിഹാദ് ആരോപണം കൊണ്ടുവരേണ്ടതില്ലെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര.ചില മിശ്രവിവാഹ കേസുകളില്‍ \’ലവ് ജിഹാദ്\’ പ്രയോഗം ഉപയോഗിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍.
മിശ്രവിവാഹത്തിലേക്ക് വഴിതെറ്റിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍നിന്ന് കമ്മീഷന് മുമ്പ് ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പരാതികളില്‍ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയതായും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും \’ലവ് ജിഹാദിന്\’ എതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ലാല്‍പുരയുടെ മറുപടി ഇങ്ങനെ: \’എന്താണ് ലവ് ജിഹാദ്? ഒരു നിഘണ്ടുവിലും ഈ പദം എനിക്ക് കണ്ടെത്താനായിട്ടില്ല\’ ഏതെങ്കിലും പ്രത്യേക സമുദായം \’ലവ് ജിഹാദ്\’ നടത്തുന്നു എന്ന ഒരു പരാതിയും ഞാന്‍ കണ്ടിട്ടില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
