ഇന്ത്യന്‍ രക്ഷാദൗത്യം മുടങ്ങി; യുക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചു
മോസ്‌കോ: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം മുടങ്ങിയിരിക്കുകയാണ്. യുക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ ഒഴിപ്പിക്കല്‍ നടപടി മുടങ്ങി. ഇതോട ഒഴിപ്പിക്കലിന് എത്തിയ വിമാനം മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 25000-ത്തോളം ഇന്ത്യൻ പൗരന്മാരാണ് യുക്രൈനിലുള്ളത്. യുക്രൈനില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നു. ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദ്യാര്‍ഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും യുക്രൈനില്‍ പഠനം നടത്തുന്നത്. മറ്റു വിമാന സര്‍വീസുകള്‍ 25, 27, മാര്‍ച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്.
