തിരുവചന പരിഭാഷ; ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി
വാഷിംഗ്ടണ്‍ : പ്രമുഖ 11 ബൈബിള്‍ പരിഭാഷ സംഘടനകളുടെ സംയുക്ത വേദിയായ ഇല്ലൂമിനേഷന്‍സ്, ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകള്‍ കൂടി ചേര്‍ക്കുകയുണ്ടായി. 2023-ല്‍ എല്ലാ ഭാഷകളിലും ബൈബിളുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബധിരര്‍ക്കായി പുതിയ ആംഗ്യഭാഷ കണ്ടെത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.
40 വര്‍ഷം കൊണ്ട് 50 പരിഭാഷകരാണ് അമേരിക്കന്‍ ആംഗ്യഭാഷ വികസിപ്പിച്ചെടുത്തത്. നിലവില്‍ ബധിരര്‍ക്കായി ഒരു ബൈബിള്‍ പരിഭാഷ മാത്രമേ ഉള്ളു. ബധിരര്‍ക്കായി 400 ആംഗ്യഭാഷകള്‍കൂടി ഉള്‍പ്പെടുത്തിയതായി ഡെഫ് ബൈബിള്‍ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും പയനിയര്‍ ബൈബിള്‍ ട്രാന്‍സലേറ്റേഴ്സ് ഡയറക്ടറുമായ ജെ.ആര്‍. ബക്ളേ പറഞ്ഞു. നിരവധി ഡെഫ് മിനിസ്ട്രികളും, ബൈബിള്‍ സൊസൈറ്റികളും, ബൈബിള്‍ പരിഭാഷ സംഘടനകളും ഇപ്പോഴത്തെ സംരഭത്തെ പിന്തുണയ്ക്കുന്നുണ്ട്.
