ഐ.എൻ.എസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ കൊല്ലപ്പെട്ടു
മുംബൈ: നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. മുംബൈ ഡോക്യാർഡിലാണ് അപകടമുണ്ടായത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നേവി അറിയിച്ചു.
