യിസ്രായേലില്‍ നാലാം ഡോസ് വാക്സിന്‍
ടെല്‍ അവീവ്: യിസ്രായേലില്‍ അറുപതിനു മുകളില്‍ പ്രായമുള്ളവര്‍ക്കു നാലാം ഡോസ് വാക്സിന്‍ നല്‍കാന്‍ തീരുമാനം.ഒമിക്രോണ്‍ മൂലമുള്ള കോവിഡ് വ്യാപനം തടയാന്‍ ഇതു സഹായിക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഫൈസര്‍ വാക്സിനാണു നല്‍കുക. യിസ്രായേലില്‍ വാക്സിനെടുക്കാന്‍ യോഗ്യതയുള്ളവരില്‍ 70 ശതമാനം രണ്ട് ഡോസ് വീതവും 45 ശതമാനം മൂന്നു ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 903 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്താദ്യമായി കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് ആദ്യമായി സ്വീകരിച്ചത് യിസ്രായേല്‍ പൌരന്മാരാണ്.
