Ultimate magazine theme for WordPress.

85 അക്ഷരങ്ങൾ! ലോകത്തിലെ ഏറ്റവും നീളമുള്ള സ്ഥലപ്പേരുമായി ന്യൂസിലാൻഡിലെ ഈ കുന്ന്

വെല്ലിംഗ്ടൺ: ലോകത്തിലെ ഏറ്റവും നീളമേറിയ സ്ഥലനാമമെന്ന റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡിലെ ഒരു കുന്ന് വിസ്മയമാകുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ച ഈ സ്ഥലപ്പേരിൽ ആകെ 85 അക്ഷരങ്ങളാണുള്ളത്. ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലാണ് വിചിത്രമായ ഈ സ്ഥലമുള്ളത്.

‘ടൗമാറ്റാവക്കാറ്റംഗിഹംഗക്കോഔഔഓറ്റമാറ്റിയറ്റൂരിപ്പുക്കാക്കാപ്പിക്കിമാഉംഗാഹോറോനുക്കുപോക്കായ്‌വെനുവാകിറ്റനാറ്റാഹു’ ഏകദേശം ഇങ്ങനെയാണ് ഈ പേര് മലയാളത്തിൽ വായിക്കുന്നത്. ന്യൂസിലാൻഡിലെ ആദിമ നിവാസികളായ മാവോറികളുടെ ഭാഷയിലുള്ളതാണ് ഈ പേര്. ഒരു വലിയ കഥ തന്നെയാണ് ഈ ഒറ്റപ്പേരിൽ ഒളിഞ്ഞിരിക്കുന്നത്. തന്റെ പ്രിയപ്പെട്ടവൾക്കായി പുല്ലാങ്കുഴൽ വായിച്ച വലിയ മുട്ടുകളുള്ള മലകയറുന്നവനും ഭൂമി വിഴുങ്ങുന്നവനുമായ തമാറ്റിയ എന്ന മനുഷ്യൻ ഇരുന്ന കുന്ന് എന്നാണ് ഈ നീളൻ പേരിന്റെ അർത്ഥം.

Sharjah city AG

Comments are closed.