കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം ഐസിസ് ഭീകരർ തീവ്രമാക്കുന്നു. നോർത്ത് കിവുവിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും വീടുകളും ആശുപത്രികളും തകർക്കപ്പെടുകയും ചെയ്തു.
മേഖലയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവർക്ക് നേരെ ഈ ക്രൂരതകൾ അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര സമൂഹം ഈ വംശഹത്യക്കെതിരെ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.

Comments are closed.