Ultimate magazine theme for WordPress.

ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ;മസ്ക്

കാലിഫോർണിയ :ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് പണം ഈടാക്കാനൊരുങ്ങി മാസ്ക് , ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ ഈടാക്കുമെന്ന് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്ക് അറിയിച്ചു. ബ്ലൂ-ടിക്ക് സബ്സ്ക്രൈബേഴ്സിന് മുൻഗണന ലഭിക്കുമെന്നും ദൈർഘ്യമേറിയ വീഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയുമെന്നും മസ്‌ക് പറഞ്ഞു.
നേരത്തെ ബ്ലൂ ടിക്കിന് 20 ഡോളർ ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിരക്ക് കുറയ്ക്കുകയായിരുന്നു. അതേസമയം, അടുത്തിടെ നടന്നൊരു സർവേയിൽ 80 ശതമാനം ട്വിറ്റർ യൂസർമാരും ബ്ലൂ ടിക്കിന് പണം നൽകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, 10 ശതമാനം പേർ പ്രതിമാസം 5 ഡോളർ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി.

Sharjah city AG