മനാമ: ബഹ്‌റൈൻ ജയിലുകളിൽ കഴിഞ്ഞിരുന്ന 70 ഇന്ത്യൻ തടവുകാർ ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ (ഐ.പി.എം) ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള തടവുകാരെ കൈമാറുന്ന കരാർ പ്രകാരമാണ് ഈ നടപടിയെന്ന് ഐ പി എം പ്രസിഡന്റ് ആർ ജെ സജിത്ത് അറിയിച്ചു.
ബഹ്‌റൈനിൽ തടവിൽ കഴിയുന്ന നൂറിലധികം പൗരന്മാരെ നാട്ടിലേക്ക് മാറ്റുന്നതിനായി ഐപിഎം മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ ആദ്യഘട്ടമായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 70 പേർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്. ഇവർക്ക് ശിക്ഷയുടെ ബാക്കി കാലയളവ് ഇന്ത്യയിലെ ജയിലുകളിൽ കഴിയാം.

Comments are closed.