Ultimate magazine theme for WordPress.

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 മരണം

 

 

മുംബൈ: മുംബൈയില്‍ ഇന്ന് രാവിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. 39 പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈയിലെ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. പരുക്കേറ്റവരെ ഉടന്‍ തന്നെ എച്ച്ബിടി ട്രോമ സെന്റര്‍, കൂപ്പര്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

Sharjah city AG

Comments are closed.