Ultimate magazine theme for WordPress.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭക്ഷ്യ വിഷബാധയേറ്റ് 6 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍ : .ഇന്‍ഡോറിലെ ശ്രീ യുഗപുരുഷ് ധാം ബൗദ്ധിക് വികാസ് കേന്ദ്രയിലാണ് ഭക്ഷ്യ വിഷബാധയേറ്റ് മരണം സംഭവിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53 ആയി ഉയര്‍ന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്‍ഡോറിലെ ചാച്ചാനെഹ്റു സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ എല്ലാവരും ചികിത്സ തേടിയിരിക്കുന്നത്.

ഇവരില്‍ 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ട്‌സ് അയച്ചിട്ടുണ്ടെന്നും ഇന്‍ഡോര്‍ കളക്ടര്‍ ആശിഷ് സിംഗ് പറഞ്ഞു.

Sharjah city AG