ടോംഗ : ടോംഗ ദ്വീപിൽ റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂകമ്പത്തെ തുടർന്ന് അമേരിക്ക സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മ്യാൻമറിൽ നിരവധി പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് പിന്നാലെയാണ് ഈ ഭൂകമ്പവും റിപ്പോർട്ട് ചെയ്തത്.
10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണ പസഫിക്കിലെ ഒരു പോളിനേഷ്യൻ രാജ്യമാണ് ടോംഗ. 170 ലധികം ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ പലതും ജനവാസമില്ലാത്തവയാണ്.
