Ultimate magazine theme for WordPress.

ഇന്ത്യയിൽ 573 പുതിയ കോവിഡ് കേസുകൾ; 2 മരണം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 573 പേര്‍ക്ക്. കൂടാതെ രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4565 ആയി.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലും ഹരിയാനയിലുമാണ് ഓരോ മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 വകഭേദം 197 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ 17 കേസുകള്‍ നവംബര്‍ മാസത്തിലും 180 കേസുകള്‍ ഡിസംബര്‍ മാസത്തിലുമാണ് സ്ഥിരീകരിച്ചത്.

Sharjah city AG