ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ അമ്പതാമത് കൺവെൻഷൻ 2024 ജനുവരി 25 മുതൽ 28 വരെ ആലപ്പുഴ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും.ജൂബിലി കൺവെൻഷൻ പോസ്റ്റർ ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ടിനു നൽകി പ്രകാശനം ചെയ്തു.
ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ ജോസ് ജോൺ കായംകുളം, വെസ്‌ലി പി. എബ്രഹാം, പി.വൈ.പി.എ കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർമാരായ സെന്റർ സെക്രെട്ടറി മനു വർഗീസ് അസ്സോസിയേറ്റ് ഡി. മിനിസ്റ്റർ എൻ. സ്റ്റീഫൻ, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി, ജോയിന്റ് സെക്രട്ടറി കെ. ജോയ്, ട്രഷറർ സൈമൺ തോമസ് എന്നിവർ പങ്കെടുത്തു.
കൺവൻഷൻ ഉദ്‌ഘാടനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് നിർവഹിക്കും. പാസ്റ്റർമാരായ വത്സൻ എബ്രഹാം, ഫിലിപ്പ് പി തോമസ്. ബാബു ചെറിയാൻ, പ്രിൻസ് തോമസ് റാന്നി, ഡോ. രാജു എം. തോമസ്, ഡോ. എബി പി. മാത്യു, അനിൽ കൊടിത്തോട്ടം, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും.
