ഖാർത്തൂം: ആയിരം ദിവസങ്ങൾ പിന്നിട്ട സുഡാൻ ആഭ്യന്തര യുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായി മാറുന്നതായി യൂണിസെഫ്. 2026-ൽ സുഡാനിലെ 3.37 കോടി ആളുകൾക്ക് അടിയന്തര സഹായം ആവശ്യമായി വരുമെന്നും ഇതിൽ പകുതിയിലധികവും കുട്ടികളാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.
രാജ്യത്ത് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ യുദ്ധതന്ത്രമായി ഉപയോഗിക്കപ്പെടുകയാണ്. ഒരു വയസ്സുള്ള കുഞ്ഞുങ്ങൾ പോലും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് സുഡാനിൽ നടക്കുന്നത്. അൽ ഒബൈദിൽ കഴിഞ്ഞ ആഴ്ച മാത്രം എട്ട് കുട്ടികളാണ് ഷെല്ലാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ലോകം സുഡാനെ മറക്കരുതെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഒരു തലമുറ തന്നെ ഇല്ലാതാകുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകി.

Comments are closed.