47-മത് ബിരുദദാന സമ്മേളനം
പായിപ്പാട്: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ.ജോൺ വെസ്ലി, ഡോ. സുബ്രോ ശേഖർ സർക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സ്സാണ്ടർ എ.ഫിലിപ്പ് എന്നിവർ പങ്കെടുക്കും. ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ.ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകും.
