കോട്ടപ്പുറം: കോട്ടപ്പുറം രൂപത സി എല്‍ സി 462 മത് ലോക സി.എല്‍.സി. ദിനം തൃശൂര്‍ കുട്ടനല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തില്‍ ആഘോഷിച്ചു. രൂപത സി.എല്‍.സി മുന്‍ പ്രൊമോട്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സി എല്‍ സി വൈസ് പ്രസിഡന്റ് ഷീല ജോയ് മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്ന് രൂപതാ ഭാരവാഹികളായ ആന്റണി കോണത്ത്, ലൈനല്‍ ഡിക്രൂസ്, ടോമി ആന്റണി, ജോസി കോണത്ത്, ഷൈനി സഞ്ജു, ലിഷ എന്നിവര്‍ സംസാരിച്ചു. ലെനിന്‍ ഡിക്രൂസ്, ടോമി ആന്റണി, ആന്റണി കോണത്ത്, സാജു തോമസ് ഷീല ജോയ്, ഷൈനി സഞ്ജു ജോസി കോണത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
