Ultimate magazine theme for WordPress.

മണിപ്പൂരിൽ നിന്ന് തിരുവല്ല നിക്കോൾസനിലേക്ക് 30 വിദ്യാർഥിനികൾ

 

 

തിരുവല്ല: മണിപ്പൂരിൽ നിന്ന് തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂളിലേക്ക് 30 കുട്ടികൾ എത്തി. കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ് പോകി, ചുരാചന്ദ്പുർഎന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. കുട്ടികളുടെ പഠനച്ചെലവ് പൂർണമായും സ്കൂളാണ് വഹിക്കുന്നത്. വിമാന യാത്രാചെലവ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവും മാർത്തോമ്മാ സഭയാണ് വഹിച്ചത്. ഡോ. തിയഡോ ഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പ്രത്യേക താൽപര്യമാണ് മണിപ്പുരിൽനിന്നു കുട്ടികൾ ഇവിടേക്ക് വരാൻ സാഹചര്യം ഒരുക്കിയത്. മാർത്തോമ്മാ മെത്രാപ്പൊലീത്ത ചെയർമാനായുള്ള നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂൾ ട്രസ്റ്റാണ് സ്കുളിന്റെ ഭരണ ചുമതല നിർവഹി ക്കുന്നത്.

മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ സുവർണ ജൂലിയുടെ ഭാഗമായുള്ള “വിദ്യാഭ്യാസ കരുതൽ” പദ്ധതിയിലൂടെയാണ് ഇവർക്ക് വേണ്ട സഹായം നൽകുന്നത്. കലാപകാലയളവിൽ മാർത്തോമ്മാ സഭയിലെ വൈദികർ മണിപ്പുർ സന്ദർശിച്ചിരുന്നു. കുട്ടികൾക്ക് സ്കൂളിൽ സ്വീകരണം നൽകി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരുന്നു.

Sharjah city AG