അബുജ: ഒന്നര മാസത്തെ നരകയാതനയ്ക്ക് ശേഷം കോഗി സ്റ്റേറ്റിലെ 27 ക്രൈസ്തവ വിശ്വാസികൾ മോചിതരായി. ഫുലാനി തീവ്രവാദികളുടെ ക്രൂരമായ മർദ്ദനമേറ്റ ഇവർ ഇപ്പോൾ ചികിത്സയിലാണ്. അതേസമയം കടുന സ്റ്റേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയ 160-ലധികം വിശ്വാസികളെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല.
നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു. പള്ളികളെയും ആരാധനാ യോഗങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം അതിക്രമങ്ങൾ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത വെല്ലുവിളിയാണെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

Comments are closed.