ന്യൂഡല്‍ഹി: ഇസ്രായേലും പാലസ്തീനും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ മേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങിയതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഇവരുടെ സുരക്ഷിത്വത്തിനും മടക്കയാത്രയ്ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള നിലവിലെ സംഘർഷം കാരണം തീർത്ഥാടനത്തിനായി ജറുസലേമിലേക്ക് യാത്ര ചെയ്ത മേഘാലയയിലെ 27 പൗരന്മാർ ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു
