കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തകര്‍ന്ന കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 22 തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ ഞായറാഴ്ച രക്ഷപെടുത്തി. ആർക്കും ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമംഗന്‍ പ്രവിശ്യയിലെ ദാരാ-ഇ സോഫ് പയിന്‍ ജില്ലയിലെ ഖനി ശനിയാഴ്ച വൈകിട്ടാണ് തകര്‍ന്നത്. ഇവിടെ കുടുങ്ങിയ എല്ലാ ഖനിത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി സമംഗന്‍ ഗവര്‍ണറുടെ വക്താവ് എസ്മത് മുറാഡി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ഖനിയിലേക്ക് ഒരു പ്രവേശന കവാടം തുറക്കാന്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു, ഞായറാഴ്ച രാത്രിയോടെ ഇതില്‍ വിജയം കാണുകയായിരുന്നു.
