Ultimate magazine theme for WordPress.

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 2,053 മരണം; 9,000 പേര്‍ക്ക് പരുക്ക്

 

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ തുടര്‍ച്ചയായ ഭൂചലനത്തില്‍ മരണസംഖ്യ 2,053 ആയി. 9,000ത്തിലധികം പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ ഭരണകൂടം ഞായറാഴ്ച അറിയിച്ചു. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശനിയാഴ്ച അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളും വന്‍ നാശനഷ്ടമാണ് രാജ്യത്തുണ്ടാക്കിയിരിക്കുന്നത് .

ഭൂചലനത്തില്‍ 465 വീടുകള്‍ തകരുകയും 135 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Sharjah city AG