ഡല്‍ഹി: ഗുജറാത്തില്‍ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം സംഭവിക്കുകയും ചെയ്തു. രാവിലെ മുതല്‍ പെയ്ത മഴയില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
ഗുജറാത്തിലെ 251 താലൂക്കുകളില്‍ 220 എണ്ണത്തിലും ഞായറാഴ്ച രാവിലെ 6 മണി മുതല്‍ 10 മണിക്കൂറിനുള്ളില്‍ 50 മില്ലിമീറ്റര്‍ വരെ മഴ പെയ്തത് ജനജീവിതം താറുമാറാക്കി. സൗരാഷ്ട്രയിലെ പല പ്രദേശങ്ങളിലും കനത്ത ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പലയിടത്തും ശക്തമായ കാറ്റുമൂലം മരം വീണ സംഭവങ്ങള്‍ക്കും കാരണമായി. ഇടിമിന്നലില്‍ ദാഹോദില്‍ മൂന്ന് പേരും ബറൂച്ചില്‍ രണ്ട് പേരും മരിച്ചു. സൂറത്ത്, ദ്വാരക, പഞ്ച്മഹല്‍, സുരേന്ദ്രനഗര്‍, അമ്രേലി, ഖേദ, അഹമ്മദാബാദ് റൂറല്‍, സബര്‍കാന്ത, ബോട്ടാദ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.
