കേരളത്തിൽ 2 നോറോവൈറസ് കേസുകൾ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ രണ്ട് പേർക്ക് നൊറോവൈറസ് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്തെ വിഴിഞ്ഞം പ്രദേശത്തെ രണ്ട് കുട്ടികളിലാണ് അതീവ സാംക്രമിക അണുബാധ കണ്ടെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്.
