Ultimate magazine theme for WordPress.

റോഡിലെ കുഴിയിൽ വീണ് 2 പെൺകുട്ടികൾക്ക് പരുക്ക്

നെടുമ്പാശ്ശേരി: പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരുക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കരിയാട് സ്വദേശികളായ ജൂഹി(10), അലീന(10) എന്നിവർക്കാണ് പരുക്ക്. ഇരുവരും പള്ളിയിൽ പ്രാർഥനക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിലുടനീളം ഭീമൻ കുഴികളാണ്. കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിൾ ചവുട്ടി കൊണ്ടിരിക്കുന്നതിനിടയിൽ പിറകിൽ വന്ന വാഹനം അതിശബ്ദത്തിൽ ഹോൺ അടിച്ച് മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാൻ നോക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിൾ കുഴിയിലേക്ക് വീണതോടെ ഇരുവർക്കും ശരീരമാസകലം സാരമായി പരുക്കേൽക്കുകയായിരുന്നു

Sharjah city AG