Ultimate magazine theme for WordPress.

സംസ്ഥാനത്തു താപനില ഉയരുന്നു ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

 

തിരുവല്ല : സംസ്ഥാനത്ത് കൊടുംചൂട് ദിനംപ്രതി കൂടി വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയർന്നേക്കും. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കാൻ സാധ്യതയുണ്ട്, സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി

Leave A Reply

Your email address will not be published.