മാഞ്ചസ്റ്റർ : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പ് 18 മത് നാഷണൽ കോൺഫറൻസ് മാർച്ച് 21 വെള്ളിയാഴ്ച മുതൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പട്ടണത്തിൽ ആരംഭിക്കും.
ഐ എ ജി യുകെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം പ്രാർഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനുഗ്രഹീത സുവിശേഷ പ്രാസംഗികൻ പാസ്റ്റർ സുഭാഷ് കുമരകം തിരുവചനം ശുശ്രൂഷിക്കും. ആരാധനകൾക്ക് പാസ്റ്റർ സാം റോബിൻസൺ നേതൃത്വം നൽകും. യുവജനങ്ങൾക്കായി നടക്കുന്ന പ്രത്യേക സെക്ഷനിൽ ഡോ. ബ്ലെസൺ മേമന, ലേഡീസ് സെക്ഷനിൽ ഡോ. അനു കെന്നത്ത് എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. യൂത്ത് ടാലന്റ് ടെസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനദാനവും കോൺഫറൻസിൽ വച്ച് നടത്തും
പരിശുദ്ധാത്മ നിറവിലുള്ള ആരാധനകൾക്കും, വചന കേൾവിക്കുമായി ഏവരെയും മാഞ്ചസ്റ്റർ പട്ടണത്തിലേക്ക് സ്വാഗതം ചെയ്യുന്നു
വാർത്ത : പോൾസൺ ഇടയത്ത്
