Ultimate magazine theme for WordPress.

2022-ൽ ആഗോള തലത്തില്‍ 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാർ

വത്തിക്കാന്‍ സിറ്റി: 2022-ൽ ആഗോള തലത്തില്‍ 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാരാണ് ദാരുണമായി മരണപ്പെട്ടെന്ന്പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ \’ഏജന്‍സിയ ഫിഡെസ്\’ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട മിഷ്ണറിമാരില്‍ വൈദികരെ കൂടാതെ സന്യാസിനികളും അല്‍മായരും ഉള്‍പ്പെടുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ മിഷ്ണറിമാർ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. അവിടെ 7 വൈദികരും രണ്ട് സന്യാസിനികളും ഉള്‍പ്പെടെ 9 മിഷ്ണറിമാരാണ് മരണം വരിച്ചത്. ലാറ്റിൻ അമേരിക്കയില്‍ 8 മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 4 വൈദികര്‍ ഉള്‍പ്പെടുന്നുണ്ട്. 2001 മുതൽ 2021 വരെ ലഭ്യമായ കണക്ക് പ്രകാരം ലോകത്ത് 526 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്.

വസ്ത്രമോ ആഹാരമോ ലഭ്യമാകാത്ത അനേകം പ്രാകൃത ആചാരങ്ങളില്‍ കഴിയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശങ്ങളിലേക്ക് കടന്നുചെല്ലുന്ന മിഷ്ണറിമാരുടെ നിസ്തുലമായ ഇടപെടലില്‍ ആയിരങ്ങളാണ് പുതുജീവിതം ആരംഭിച്ചിട്ടുള്ളത്. ഭരണകൂടങ്ങള്‍ പോലും അവജ്ഞയോടെ നോക്കികാണുന്ന ജനവിഭാഗങ്ങള്‍ക്ക് ഇടയിലേക്ക് കടന്നുചെല്ലുവാന്‍ മിഷ്ണറിമാര്‍ മാത്രമേ തയാറാകുന്നുള്ളൂവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

Sharjah city AG