Ultimate magazine theme for WordPress.

17 മത്‌ ഐ എ ജി യൂ കെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് ഇന്ന് മുതൽ ഇംഗ്ലണ്ടിലെ കവൻട്രിയിൽ

 

അസംബ്ലീസ്‌ ഓഫ് ഗോഡ് യൂ കെ , ഐ എ ജി യൂ കെ & യൂറോപ്പ് 17 മത്‌ നാഷണൽ കോൺഫറൻസ്‌ 2024 മാർച്ച് 15 മുതൽ 17 വരെ കവൻട്രിയിലെ റെഡ്‌റോസ് അരീനയിൽ വച്ച് നടത്തപ്പെടുന്നു. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികൻ റവ രവി മണി ബാംഗ്ലൂർ മുഖ്യസന്ദേശം നൽകും. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന വർഷിപ്പ് ലീഡർ ബ്രദർ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. 3 ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിന്റെ യൂത്ത് സെക്ഷനിൽ ഡോ : ബ്ലസൻ മേമനയും .ലേഡീസ് സെക്ഷനിൽ ഡോ: ഏയ്ഞ്ചൽ എൽസ വർഗ്ഗീസും ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയിൽ കർത്തൃമേശ ശുശ്രുഷയും ഉണ്ടായിരിക്കും. മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ ജിജി തോമസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫ്രൻസ് കൺവീനറായും , പാസ്റ്റർ ലിജോ ജോൺ കോൺഫ്രൻസ് കോഓർഡിനേറ്ററായും , ബ്രദർ ലിനോ പി ജോൺ കോൺഫ്രൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു.
വാർത്ത : പോൾസൺ ഇടയത്ത്

Sharjah city AG