Ultimate magazine theme for WordPress.

16-മത് ഐ. പി. സി. ഛത്തീസ്ഗഡ് സ്റ്റേറ്റ് കൺവൻഷൻ നവംബർ 29 മുതൽ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഛത്തീസ്ഗഡ് സ്റ്റേറ്റ് പതിനാറാമത് കൺവൻഷൻ 2021 നവംബർ 29 മുതൽ ഡിസംബർ 2 വരെ നടക്കും.

സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കുരുവിള എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ഈ കൺവൻഷനിൽ പാസറ്റർ വൽസൻ ഏബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ വിൽസൺ ജോസഫ് (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ പി. ജോയി (മഹാരാഷ്ട്രാ), പാസ്റ്റർ കെ. കോശി (പഞ്ചാബ്), പാസ്റ്റർ പി. എ. കുര്യൻ (വെസ്റ്റ് ബംഗാൾ) പാസ്റ്റർ ജയിംസ് ചാക്കോ (മേഘാലയ), പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൺ), പാസ്റ്റർ ഷിബിൻ സാമുവേൽ (കേരളം) തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കുന്നു.പാസ്റ്റർ രാജ സദാശിവനും സിസ്റ്റർ ഡയ്സിയും (ഡൽഹി) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. കോവിഡ നിയന്ത്രണങ്ങൾ പ്രകാരം Zoom Platform ൽ ക്രമീകരിച്ചിരിക്കുന്ന കൺവൻഷൻ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ്.

സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കുരുവിള എബ്രഹാമും സെക്രട്ടറി പാസ്റ്റർ ബിനോയി ജോസഫും കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

Sharjah city AG