ലണ്ടൻ: ലോകപ്രശസ്തമായ ലണ്ടൻ ട്രാഫൽഗർ സ്ക്വയറിനെ ആത്മീയതയുടെയും കലയുടെയും വേദിയാക്കി മാറ്റുന്ന ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ നാടകാവതരണം 15-ാം വാർഷികത്തിന്റെ നിറവിൽ. ഏപ്രിൽ 3-ന് ദുഃഖവെള്ളിയാഴ്ച യേശുക്രിസ്തുവിന്റെ അവസാന മണിക്കൂറുകളുടെ വൈകാരികമായ പുനരാഖ്യാനത്തിന് ലണ്ടൻ നഗരം വീണ്ടും സാക്ഷ്യം വഹിക്കും.
വിന്റർഷാൽ തിയേറ്റർ ഒരുക്കുന്ന ഈ ഓപ്പൺ എയർ നാടകം ഇന്ന് ലണ്ടന്റെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്.
അഡ്മിറൽ നെൽസന്റെ തൂണും സ്ക്വയറിലെ മനോഹരമായ വാസ്തുവിദ്യയും പശ്ചാത്തലമാക്കിയാണ് ഈ നാടകം അരങ്ങേറുന്നത്.
വിനോദസഞ്ചാരികൾ, വഴിപോക്കർ, വിവിധ മതവിശ്വാസികൾ എന്നിവരടക്കം പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ ദൃശ്യവിരുന്ന് കാണാൻ ട്രാഫൽഗർ സ്ക്വയറിൽ ഒത്തുകൂടുന്നത്.

Comments are closed.