ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്.അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
