Ultimate magazine theme for WordPress.

ദൈവം നൽകിയ കരുത്ത്; കുടുംബത്തെ രക്ഷിക്കാൻ 13-കാരൻ നീന്തിയത് നാല് മണിക്കൂർ

പെർത്ത്: കടലിൽ അപകടത്തിൽപ്പെട്ട തന്റെ കുടുംബത്തെ രക്ഷിക്കാൻ നാല് മണിക്കൂറോളം കടലിലൂടെ നീന്തിക്കയറിയ ഓസ്റ്റിൻ ആപ്പിൾബി എന്ന 13-കാരൻ ഓസ്‌ട്രേലിയയുടെ പുതിയ താരമാവുന്നു. ബോട്ട് മുങ്ങി 15 കിലോമീറ്റർ അകലെ കടലിൽ ഒറ്റപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാനാണ് ഓസ്റ്റിൻ സാഹസികമായി നീന്തി തീരത്തെത്തിയത്.

“നീന്തുന്ന സമയമത്രയും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. ദൈവമാണ് എനിക്ക് ശക്തി നൽകിയത്,” 7ന്യൂസ് ഓസ്‌ട്രേലിയയോട് സംസാരിക്കവെ ഓസ്റ്റിൻ പറഞ്ഞു. ഓസ്റ്റിൻ നൽകിയ വിവരമനുസരിച്ച് രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് കുടുംബത്തെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.

Sharjah city AG

Comments are closed.