വെള്ളൂർ:വെള്ളൂരും പരിസര പ്രദേശങ്ങളിലുമുള്ള പെന്തക്കോസ്തു സഭകൾ ചേർന്ന് ആരംഭിച്ച ഐക്യ പെന്തക്കോസ്ത് കൂട്ടായ്മയാണ് “ഹെനോസിസ് പെന്തക്കോസ്ത് ഫെലോഷിപ്പ്. പാസ്റ്റർ.സി.പി.മാത്യു പ്രസിഡണ്ടും,ബ്രദർ.യേശുദാസ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ”12-മത് കൺവൻഷൻ 2023 നവംമ്പർ 22 മുതൽ 25 വരെ ഇറുമ്പയം കുഴിക്കാട്ട് മൈതാനിയിൽ നടക്കും.
ഫെലോഷിപ്പ് പ്രസിഡണ്ട് പാ.സി.പി.മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.ഷാജി എം പോൾ,പാ. അനീഷ് ചെങ്ങന്നൂർ, പാ.സുനിൽ ചാക്കോ, പാ.റജി ശാസ്താംക്കോട്ട, പാ.ബാബു ചെറിയാൻ ,സിസ്റ്റർ.ബിൻസി ലിവിംഗ്സ്റ്റൺ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. യൂത്ത്&ലേഡീസ് മീറ്റിംഗ്,സുവിശേഷ വിളംമ്പര റാലി എന്നീ പ്രോഗ്രാമുകൾ നടക്കും. പാ.ഷൈജു ദേവദാസ് നേത്യത്വം നല്കുന്ന ഹെനോസിസ് വോയിസ് പ്രയിസ്&വർഷിപ്പ് നിർവ്വഹിക്കും
