Ultimate magazine theme for WordPress.

ഗാസയിൽ വെടിവെപ്പിൽ 104 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി : ഗാസയിൽ ഇസ്രയേൽ സേന നടത്തിയ വെടിവെപ്പിൽ 104- പേർ കൊല്ലപ്പെട്ടു. 700 -ഓളം പേർക്ക് പരിക്കേറ്റതായി പാലസ്തീൻ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വ്യാഴാഴ്ച ഭക്ഷണവിതര കേന്ദ്രത്തിൽ കാത്തുനിൽക്കുകയായിരുന്ന പാലസ്തീനികൾക്ക് നേരെ ആണ് ഇസ്രയേൽ അക്രമം നടത്തിയത്. വെടിവെപ്പ് ഉണ്ടായ കാര്യം ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാസയുടെ പടിഞ്ഞാറ് നബുൾസി റൗണ്ട് എബൗട്ടിൽ ഭക്ഷണത്തിനായി ട്രക്കുകൾക്ക് സമീപത്തേക്ക് വന്നവർക്ക് നേരെയാണ് ഇസ്രയേൽ സൈന്യം നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സംഭവത്തെ കൂട്ടകൊലയെന്ന് വിശേഷിപ്പിച്ച പാലസ്തീൻ ആരോഗ്യമന്ത്രാലയം ,അക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു

Sharjah city AG