Ultimate magazine theme for WordPress.

1000 ടോർച്ചസ് മിഷൻ ചലഞ്ച് സെമിനാർ ആഗസ്റ്റ് 21 മുതൽ

കോതമംഗലം : സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനെയും വിശ്വാസസമൂഹത്തെയും സുവിശേഷികരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തിൽ ‘1000ടോർച്ചസ്’ എന്ന പേരിൽ മിഷൻ ചലഞ്ച് സെമിനാർ ആഗസ്റ്റ് 21 മുതൽ തുടരുന്നു. ഇവാ.സാജു ജോൺ മാത്യുവിനെ കൂടാതെ വടക്കേ ഇൻഡ്യൻ മിഷനറിമാർ ഹൃദയ സ്പർശിയായ ജീവിതാനുഭവങ്ങൾ പങ്ക് വെക്കും. കേരളത്തിൽ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമികരണങ്ങക്ക് പാസ്റ്റർ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനിൽ ടി. ശാമുവേൽ തിരുവല്ലയും നേതൃത്വം നൽകും.

ആഗസ്റ്റ് 21 തിങ്കൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കൊട്ടാരക്കര പുലമൺ ഐപിസി ബേർശേബ ചർച്ചിൽ നടക്കും.
ആഗസ്റ്റ് 22 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പുനലൂർ ടൗൺ എ.ജി. ചർച്ചിൽ വെച്ച് സെമിനാർ നടക്കും. ആഗസ്റ്റ് 23 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം പാളയത്തുള്ള പി.എം.ജി ചർച്ച് പ്രയർ ഹാളിൽ വെച്ച് സെമിനാർ നടക്കും. ആഗസ്റ്റ് 24 വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കാട്ടാക്കട അസ്സംബ്ളീസ് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിൽ വെച്ച് സെമിനാർ നടക്കും.

Sharjah city AG