Ultimate magazine theme for WordPress.

നൂറ് ദിന ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ; പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം ഉദ്യമത്തിന് തുടക്കമായി

കുമ്പനാട്: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച നൂറ് ദിന ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചു. സോഷ്യൽ മീഡിയ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘ആരോഗ്യകരവും, മയക്കുമരുന്ന് രഹിതവുമായ ഒരു ഭാവിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം’ എന്ന ചിന്ത മുൻനിർത്തി ആരംഭിച്ച ഉദ്യമത്തിൽ 100 ദിവസവും പുതിയ ലഹരി വിരുദ്ധ പോസ്റ്റുകൾ ലഭ്യമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കിട്ടാണ് യുവജനങ്ങൾ ബോധവൽക്കര പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. മാർച്ച് 23 ആണ് ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചത്.

Sharjah city AG