Ultimate magazine theme for WordPress.

ജീവൻ ജ്യോതി പ്രാർത്ഥനാ കേന്ദ്രം തകർത്ത് യു പി സർക്കാർ

 

ലഖ്‌നൗ : ജൗൻപൂരിലെ ഏറ്റവും വലിയ പ്രാർത്ഥന കേന്ദ്രം ജീവൻ ജ്യോതി ചർച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ തകർത്തു. പാസ്റ്റർ ദുർഗാ പ്രസാദ് യാദവ് ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ജൗൻപൂർ ജില്ലയിലെ ഭുലന്ദിഹ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ജീവൻ ജ്യോതി ക്രിസ്ത്യൻ പ്രാർത്ഥനാ കേന്ദ്രം, ഹിന്ദു തീവ്ര നിലപാടുള്ള സംസ്ഥാന സർക്കാരിന് വേദനാജനകമായിരുന്നു. ഏഴ് ബുൾഡോസറുകളാണ് ജീവൻ ജ്യോതി പള്ളി പൊളിക്കാൻ ഉപയോഗിച്ചത്. കനത്ത സുരക്ഷയ്‌ക്കിടയിൽ പ്രാർത്ഥനാ കേന്ദ്രത്തിലേക്കുള്ള റോഡുകളും സീൽ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. വൈകിട്ട് അഞ്ചിന് തുടങ്ങിയ നടപടി രാത്രി വൈകിയും തുടർന്നു. അനുമതിയില്ലാതെയാണ് മിഷൻ സെന്റർ നിർമ്മിച്ചതെന്നും ആരോപിച്ചാണ് നടപടി, എന്നാൽ, കേന്ദ്രത്തിന്റെ ഭാഗമായ ഒരു ബഹുനില കെട്ടിടം സർക്കാർ ഭൂമിയിലായിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഈ കേന്ദ്രം സൈറ്റിൽ നിലനിന്നിരുന്നു.

സർക്കാർ ഭൂമിയിൽ ജീവന് ജ്യോതി പള്ളി പണിയുന്നു എന്ന ന്യായം ഉത്തർപ്രദേശ് സർക്കാർ പൊളിക്കലിനെ ന്യായീകരിക്കാൻ ഉപയോഗിച്ചത് അതിശയമല്ല. മതേതര ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരായ നഗ്നമായ പീഡനത്തിന്റെ പ്രതിഫലനമായിരുന്നു അത്. വീടുകളിലോ ഷെഡുകളിലോ ടെന്റുകളിലോ പള്ളികളിലോ ആളുകൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നിടത്തെല്ലാം, ഹിന്ദു സംഘടനകൾ നിസ്സാരവും വ്യാജവുമായ പരാതികൾ സൃഷ്ടിക്കുകയാണ്, അതിന്മേൽ പോലീസും സിവിൽ അഡ്മിനിസ്ട്രേഷനും പാസ്റ്റർമാരെ അറസ്റ്റ് ചെയ്യാൻ ഓപ്പറേഷൻ നടത്തുകയും ആരാധനാലയങ്ങൾ പൊളിക്കുകയും ചെയ്യുന്നു . നിലവിൽ, കത്തോലിക്കർ ഉൾപ്പെടെ 89 പാസ്റ്റർമാരും വിശ്വാസികളും സംസ്ഥാന ജയിലുകളിൽ തടവിലാണ്.

 

Sharjah city AG