കുമളി അതിർത്തി ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന
കുമളി: അതിർത്തി ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരുടെ അനധികൃത പണമിടപാടുകൾ പിടികൂടി. ഉദ്യോഗസ്ഥരുടെ കൈക്കൂലി പണം സൂക്ഷിക്കുന്ന ഏജന്റിനേയും കസ്റ്റഡിയിലെടുന്നു. വാഹന വകുപ്പ്, എക്സൈസ്, ജി.എസ്.ടി വകുപ്പുകളുടെ ഓഫീസുകളാണ് അതിർത്തിയിൽ പ്രവർത്തിക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രത്യേക സംഘത്തിന്റെ പരിശോധന നടന്നത്. ചെക്‌പോസ്റ്റിൽ വ്യാപക ക്രമകേടുകൾ നടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന. പരിശോധനയിൽ ഓഫീസിൽ നിന്നും കണക്കിൽ പെടാത്ത പണവും മദ്യവും ഉദ്യോഗസ്ഥർ കണ്ടെത്തിയതാണ് വിവരം.
