Ultimate magazine theme for WordPress.

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഇന്ത്യാ റീജിയൻ കൺവൻഷൻ ആരംഭിച്ചു

 

 

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ 42 -ാമത് നോർത്ത് ഇന്ത്യാ റീജിയൻ കൺവെൻഷന് അനുഗ്രഹീത തുടക്കം. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് റവ. ഡോ. ആർ. ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ച കൺവെൻഷൻ ഒക്ടോബർ 25 മുതൽ ഒക്ടോബർ 29 വരെ ഗ്വാളിയാർ BITS ക്യാമ്പസിൽ നടക്കുന്നു.

ന്യൂ ഇന്ത്യാ ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, റവ. സാമുവേൽ പാട്ട ഹൈദ്രബാദ്, റവ. ശേഖർ കല്യാൺപൂർ, സിസ്റ്റർ ജോയ്സ് ഏബ്രഹാം, പാസ്റ്റർ രൻജിത് ഏബ്രഹാം പാസ്റ്റർ ഡോ. മാർലോ ഫിലിപ്പ് തുടങ്ങിയവർ മുഖ്യസന്ദേശങ്ങൾ നൽകും. വിവിധ സമ്മേളനങ്ങളിൽ ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയർ ശുശ്രൂഷകന്മാർ അധ്യക്ഷത വഹിക്കുകയും ക്ലാസ്സുകൾ നയിക്കുകയും ചെയ്യും. ബൈബിൾ ക്ലാസ്സ്, പാസ്റ്റേഴ്സ് സമ്മേളനം, സോദരി സമ്മേളനം, സൺഡേ സ്കൂൾ യൂത്ത് സമ്മേളനം മിഷൻ സമ്മേളനവും സംയുത ആരാധനയും നടക്കും. വർഷിപ് ലീഡർ പാസ്റ്റർ ജോസഫ് രാജ് ആലം, പാസ്റ്റർ രഞ്ജിത്ത് എബ്രഹാം, സിസ്റ്റർ ഷെറിൽ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ക്രിസ്ത്യൻ സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വെളളിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നൽകും. ശനിയാഴ്ച 4 മണി മുതൽ 5 മണി വരെ നടക്കുന്ന സഹോദരിമാരുടെ സമ്മേളനത്തിൽ സിസ്റ്റർ ജോയിസ് എബ്രഹാം മുഖ്യസന്ദേശം നൽകും. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർത്തൃമേശയ്ക്കും ജനറൽ പ്രസിഡൻറ് റവ. ഡോ. ആർ. എബ്രഹാം നേതൃത്വം നൽകും.

Leave A Reply

Your email address will not be published.