തിരുവനന്തപുരം: ഭാരത് സേവാ സമാജിന്റെ സ്ഥാപക ദിനമായ ജനുവരി 12ന് തിരുവനന്തപുരം കവടിയാറിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ എബനേസർ ഷൈലന് ദേശീയ ഭാരത് സേവ പുരസ്കാരം ലഭിച്ചു.മാനസിക രോഗികളേയും ലഹരി അടിമകളേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടുവരാൻ നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോസോഷ്യൽ സെന്ററിലെ അഡ്മിനിസ്ട്രേറ്ററും സൈക്കോതെറാപ്പിസ്റ്റും കൂടിയാണ്.
മണക്കാല ഫെയ്ത് തിയോളജിക്കാൻ സെമിനാരിയിൽ നിന്നും ബി ഡി പഠനം പൂർത്തിയാക്കി കോട്ടയം T. M. A. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് & സൈക്കോതെറാപ്പിയിൽ മാസ്റ്റർ ബിരുദം നടത്തിയിട്ടുണ്ട്. കോട്ടയം മണർകാട് ദൈവസഭാ സഹശിശ്രൂഷകനും കല്ലുമല ദൈവസഭ ചൈൽഡ് ഇവാഞ്ചലിസം ബോർഡ് ജനറൽ സെക്രട്ടറിയുമാണ്. അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സാമൂഹിക പ്രവർത്തകൻ കൂടെയാണ് പാസ്റ്റർ എബനെസർ ഷൈലൻ.
