കൊച്ചി∙ തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ തീപിടിത്തവും സ്ഫോടനവും. ആറു പേർക്ക് പരുക്കേറ്റു. ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരമാണ്. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ മേൽക്കൂരകളും ജനൽച്ചില്ലുകളും ഉൾപ്പെടെ തകർന്നു.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനാവിശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേയ്ക്ക് തെറിച്ചുവീണു.
