ശ്രീ എബ്രഹാം മത്തായി അമേരിക്കയിൽ നിര്യാതനായി.
ശ്രീ എബ്രഹാം മത്തായി അമേരിക്കയിൽ നിര്യാതനായി.
ശ്രീ എബ്രഹാം മത്തായി അമേരിക്കയിൽ നിര്യാതനായി.
ന്യൂയോർക്ക് : റാന്നി നെല്ലിക്കമൺ പുതുപ്പറമ്പിൽ ശ്രീ എബ്രഹാം മത്തായി പുത്തൂർ (പൊടികുഞ്ഞ്,
അവറാച്ചൻ, 84 വയസ്സ്) ജനുവരി 26 ചൊവ്വാഴ്ച്ച ന്യൂയോർക്കിലെ ക്വീൻസ് – ബെല്ലറോസിലെ സ്വഭവനത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.
ഹിമത്നഗർ – ഗുജറാത്ത്, ദോഹ – ഖത്തർ (സിറ്റി ബാങ്ക്) എന്നിവിടങ്ങളിലെ ജോലികൾക്ക് ശേഷം 1983 ൽ അമേരിക്കയിൽ എത്തുകെയും ന്യൂയോർക്ക് സിറ്റി ഹൗസിങ് അതോറിറ്റിയിലെ ജോലിയിൽ നിന്നും വിരമിക്കുകയും ചെയ്തു. ഗ്ലെൻകോവ് ഏലിം ഫുൾ ഗോസ്പൽ അസംബ്‌ളി ദൈവസഭ അംഗവുമായിരുന്നു.
ഭാര്യ : ഇലന്തൂർ താഴയിൽ വാലുംപറമ്പിൽ പരേതയായ ശ്രീമതി മേരിക്കുട്ടി. മക്കൾ : ഷേർളി, ചാർളി, ടൈറ്റ്‌സ്.
മരുമക്കൾ : തോമസ് വർഗീസ് (മൈലപ്ര), അനീറ്റ (ഹ്യുസ്റ്റൺ).
കൊച്ചുമക്കൾ : കെവിൻ, ബ്രയൻ, ഡാൻ, അമിലിയ, ഫീബി, ലിയ.
സഹോദരങ്ങൾ : കുഞ്ഞമ്മ തോമസ്, തോമസ് പുത്തൂർ (ബേബി), തങ്കമ്മ ജോർജ്, ചിന്നമ്മ ജോൺ, ജോർജ് പുത്തൂർ, സാമുവേൽ പുത്തൂർ (ജോയ്).
സംസ്‍കാരം ജനുവരി 29 വെള്ളിയാഴ്ച്ച രാത്രി ന്യൂഹൈഡ് പാർക്കിലെ പാർക്ക് ചാപ്പലിലെ പൊതുദർശനത്തിന് ശേഷം ജനുവരി 30 ശനിയാഴ്ച്ച ഉച്ചക്ക് പോർട്ട് വാഷിങ്ടൺ നാസ്സാവ് നോൾസ് സെമിത്തെരിയിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
