മലയാളി യുവാവ് ഓസ്‌ട്രേലിയയിൽ നിര്യാതനായി
മലയാളി യുവാവ് ഓസ്‌ട്രേലിയയിൽ നിര്യാതനായി
മെൽബൺ : കോട്ടയം പുതുപ്പള്ളി ആണ്ടുപറമ്പിൽ ശ്രീ എ സി ജോർജിന്റെയും, ശ്രീമതി കുഞ്ഞൂഞമ്മ ജോർജിന്റെയും മകൻ ശ്രീ ലിജു ജോർജാണ് (47 വയസ്സ്) ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ മെൽബണിലെ ക്രൈഗ്ബണ്ണിൽ വച്ച് മരണമടഞ്ഞത്. ഭാര്യ : ശ്രീമതി ലീന ലിജു. മക്കൾ : ലിയ, ജെയ്‌ഡൻ. മുൻപ് യു കെയിലെ പോർട്സ്മൌത്തിൽ നിന്നും 2017 ലാണ് ശ്രീ ലിജു ജോർജ് തന്റെ കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
